News Detail

Note by one of our trainers Sri Karthik Sai on his experience of facilitating a life skills trainers training program.

Our Responsibility to Children (ORC) കൊല്ലം ജില്ലയിലെ പരിശീലകർക്കായുള്ള ത്രിദിന പരിശീലന പരിപാടിയിൽ നിന്നും...... ഒരു പരിശീലകൻ എന്ന നിലയിൽ അങ്ങേയറ്റം സന്തോഷം തോന്നിയ മൂന്ന് ദിനങ്ങൾ..... അദ്ധ്യാപകരും, സർക്കാർ ഉദ്യോഗസ്ഥരും, കൗൺസിലിംഗ് വിദഗ്ധരും ഒക്കെയായ ഒരു കൂട്ടം മനുഷ്യർ ഒരു തരം ഈഗോകളും ഇല്ലാതെ പ്രായം മറന്ന്, പദവികളുടെ തലക്കനം ഇല്ലാതെ ഞങ്ങൾക്കൊപ്പം കൂടി..... വിജ്ഞാനവും, വിനോദവും ഇടകലർന്ന മൂന്ന് ദിനങ്ങൾ, തിരിച്ചറിവുകൾക്കുള്ള നിമിഷങ്ങൾ..... ഇനി സ്‌കൂളുകളിൽ കുട്ടികൾക്ക് ഇടയിൽ ആണ് പരിശീലന പരിപാടികൾ..... വേണ്ട രീതിയിൽ, കൃത്യമായി കാര്യങ്ങൾ ഉൾക്കൊണ്ട് കൊണ്ട് മുന്നോട്ട് പോയാൽ..... സർക്കാർ സംവിധാനങ്ങൾ ഫലത്തിൽ വിശ്വസിക്കുകയും, ചടങ്ങ് തീർക്കൽ ആക്കാതെ മുന്നോട്ട് പോകുകയും ചെയ്താൽ അത്ഭുതങ്ങൾ സൃഷ്ടിക്കുകയും ചെയ്യാം.....