News Detail

Note by one of the ORC teachers after attending the ORC SMART 40 Life Skills Development Program

23 ന് തമ്മിൽ പിരിഞ്ഞതിൽ പിന്നെ യാത്രയിലായിരുന്നു. ഇന്നിപ്പോൾ മടങ്ങിയെത്തിയപ്പോൾ ഓർമ്മകൾ പെരുമഴ പോലെ💦☂ ..... നാല്പതിലേക്കു കടന്നതേയുള്ളൂ... തലമുടി ബ്ലാക്ക് & വൈറ്റ് ആയിത്തുടങ്ങി.😢 ശരീരഭാരം കൂടി. 'ഞാൻ മുന്നേ ഞാൻ മുന്നേ ' എന്നു പറഞ്ഞു കൊണ്ട് റു മുന്നേ പ്രയാണമാരംഭിച്ചപ്പോൾ കൈകാൽ കഴപ്പ്, നടുവേദന തുടങ്ങി ആകെ അസ്വസ്ഥതകൾ!🤓 ഇനിയെന്തു ചെയ്യുമെന്നാലോചിച്ചിരുന്നപ്പോഴാണ് സ്മാർട്ട് ഫോർട്ടിയെ കുറിച്ച് കേട്ടത്..... ഫോർട്ടിയിലും സ്മാർട്ടാകാനുള്ള എന്തോ കോഴ്സായാണ് തോന്നിയത്.മുൻപിൻ നോക്കാതെ 'യെസ് ശോഭാ മാം " എന്നു പറഞ്ഞു പോയി. അമ്മാളു ട്ടിയുമായി കുട്ടിക്കാനത്തു ലാൻഡു ചെയ്തതേ നല്ല തണുത്ത കാറ്റ്. അടിമുടി വിറയ്ക്കുന്ന പുറകോട്ട് പിടിച്ചു തള്ളുന്ന കാറ്റിനെ തോൽപ്പിച്ച് തേജസ്സിലേയ്ക്കുള്ള നടത്തം. ദൂരെ കണ്ടതേ ഒരു ഊശാന്താടി ധൃതി കൂട്ടി "വേഗം കയറിയിരിക്കൂ - തുടങ്ങാറായി!"ഈ തണുപ്പത്ത് പ്രാഥമിക ആവശ്യങ്ങൾക്കു കൂടി സമയം തരാതെ കേറിയിരിക്കാൻ പറയുന്നോ ഈ വഷളൻ!"അനുസരിക്കാനൊരു നിവർത്തിയുമില്ലല്ലോ .... എന്തു വന്നാലും വേണ്ടില്ല മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാം എന്ന ധൈര്യത്തിൽ റൂമിലെത്തി ബാഗും വെച്ച്, അത്യാവശ്യ കാര്യങ്ങളും നിർവഹിച്ച് ഊട്ടുപുരയിലൂടെ നടന്ന് ഹാളിലെത്തിയപ്പോഴേക്കും ശോഭാ മാം ഓടിയെത്തി സ്വാഗതം ചെയ്തു. വലിഞ്ഞു മുറുകി നിന്ന മുഖമൊരൽപ്പമതോടെ അയഞ്ഞു - ഔപചാരികതയുടെ ഉദ്ഘാടന വേളയിൽ ഓരോരുത്തരെയും അളക്കുകയായിരുന്നു എന്റെ കണ്ണുകൾ. എല്ലാരും തന്നെ കുട്ടികൾ. ശ്ശോ ഇവരുടെ കൂടെയോ എന്നാലോചിച്ചു വിഷമിച്ചിരുന്നപ്പോഴാണ് മണി സാറും, സോണിയ ടീച്ചറും, ജാൻസി മാഡവും, ലെനിൻ സാറുമൊക്കെ കണ്ണിൽ പെട്ടത്. ദീർഘനിശ്വാസമുതിർക്കും മുമ്പേ ഒരു കാര്യം ബോധ്യമായി, മനസ്സുകൊണ്ട് പ്രായപൂർത്തിയായവരാരുമിവിടെയില്ലെന്ന്😘. "മണവാളൻ പാറ ,ഇതു മണവാട്ടിപ്പാറയുടെ "സ്റ്റെ പ്പുമായി ജാൻസി ടീച്ചറു കളത്തിലിറങ്ങിയതോടെ മനസ്സിലായി - ഇവരെല്ലാം കുട്ടികൾ തന്നെയെന്ന്. എന്നാ പിന്നെ നാൽപതിലും ഒരു കുട്ടി വേഷം കെട്ടി നോക്കാന്നു ഞാനും കരുതി. ( വയ്യാത്ത പട്ടി കയ്യാല കേറല്ലെന്ന് - ടോണിയുടെ "ജിക്കി ജിക്കി ഹായ് ഹായ് - മക്കാ മക്കാ ഹോയ് ഹോയ് "പഠിപ്പിച്ചു...... അയ്യോ 😥ന്റെ കാല്) തമിഴ് ചുവയുള്ള മലയാളത്തിൽ പ്രണയ കാവ്യ മാലപിക്കുന്ന മണി സാർ, കൃത്രിമ ഗൗരവമെടുത്തണിയാൻ ശ്രമിച്ച് പരാജിത യാ യ റോസ്ലിൻ, നല്ല ചുന്ദരൻ ചിരിയുമായി ആൽഫി, മിസ് ക്യൂട്ടിയായി ആദ്യ കാഴ്ചയിൽ തന്നെ മാർക്കിട്ട അനീനയുടെ മാൻ മിഴികൾ, അടുത്തറിയും മുമ്പേ 'ഗുരവേ നമഃ ,എന്നു പറഞ്ഞു ശിരസ്സു നമിച്ച അഖിൽ, I can ,I am ready എന്ന് വിളിച്ചോതുന്ന റ്റോണി, ആരെയോ ഓർത്തിരിക്കുന്ന ശകുന്തള, അല്ല ട്ടോ നിഖില, മാട്ടുക്കട്ടയുടെ അഭിമാന താരം.... പാട്ടിൽ ചിത്രയെയും തോൽപ്പിക്കുമെന്ന മട്ടിൽ ലിസ, പിന്നെ ഇടയ്ക്കിടെ ഫോണിൽ ശ്രദ്ധയൂന്നി മനമിടറുന്ന അമലു, നിറഞ്ഞ ചിരിയുമായി ദീദി തസ്നീ മാ, ഫാൻസി ട്രെസ്സിൽ പങ്കെടുക്കാനെന്ന മട്ടിൽ എടുക്കാൻ വയ്യാത്ത സാരിയും ചുറ്റി വന്ന സാക്ഷാൽ ചിരിക്കുട്ടി..... എല്ലാവരും കൂടി വീണ്ടുമൊരു ബാല്യത്തിലേയ്ക്ക് - - - - .. ശ്രീ റോബിൻ മാത്യു വിന്റെ ഉജ്ജ്വലമായ തുടക്കം ഊർജ്ജം ഒട്ടും ചോർന്നു പോകാതെ തന്നെ ശ്രീ സാജൻ തോമസ് ഏറ്റെടുത്തു ..... നീയെന്നെ സ്നേഹിക്കുന്നോ എന്ന് ചോദിച്ച് പാഞ്ഞു നടന്ന ആർ.പി. തൊഴിൽ മേഖലയിലും അഗ്രഗണ്യനാന്നു തെളിയിച്ചു (അധ്യാപകൻ പലപ്പോഴും കുട്ടിയുടെ നിലവാരത്തിലെത്തിയാലേ വിജയിക്കൂന്നാ കേട്ടിരിക്കുന്നേ-അപ്പോ പിന്നെ മനോരോഗ വിദഗ്ദനോ?.... ചുമ്മാ ഒരു സംശയാട്ടോ 🏃🏻♀) ക്ലാപ്പുകൾ മാറി മാറി പരീക്ഷിക്കുന്ന കാലത്ത് ഒ. ആർ.സി യ്ക്കു വേണ്ടി ഒരു ക്ലാപ്പ്::: അടിപൊളിയായിരുന്നു. ഫ്രൂട്ട് സലാഡിൽ ഞാൻ മുന്നേ, ഞാൻ മുന്നേ എന്നു പറഞ്ഞു അഖിലും ജാൻസി ടീച്ചറും മത്സരിക്കുകയായിരുന്നു. കസേരയുമായി മറിഞ്ഞ മണി സാർ - കസേരകളിയിൽ മണിയാശാനാന്നു തെളിയിച്ചു. ആ ന മാവ് തെങ്ങ് കളിച്ചപ്പോൾ വിജയിക്കണമെന്നുണ്ടായിരുന്നു. പക്ഷേ ലിസയും അനീ ന യു ടെ യു മൊക്കെ ചലന സൗന്ദര്യത്തിൽ ഇടയ്ക്കിടെ കണ്ണുടക്കി നിന്നപ്പോൾ ആർ പി ലേശം സ്പീഡെടുത്തു .....ദുഷ്ടൻ!ഐകമത്യം മഹാബലം ഓർപ്പിക്കുന്ന പാട്ടിലേക്കു തിരിഞ്ഞപ്പോഴാണ് മണി സാറിന്റെ കിടിലൻ പാട്ടുകൾ ഹാളിനെ വിറപ്പിച്ചത്. വലിയാന ചെറിയാന കളിയിലാണ് --- പുറത്തേക്കു നോക്കുന്നതിനേക്കാൾ .... സ്വന്തം ഉള്ളിലേയ്ക്കാണ് ശ്രദ്ധിക്കേണ്ടതെന്ന് മനസ്സിലായത്.ആർ 'പി.കള്ളൻ അവിടെയും എന്നെ തോൽപ്പിച്ചു കളഞ്ഞു :.... ബലൂൺ ഗെയിമിലാണ് ടീം സ്പിരിറ്റ് ഉച്ചസ്ഥായിയിലായത്.ടോണിച്ചൻ നേതാവ് അവിടെയും ആരെയും നേതാവായി. സ്റ്റിക്ക് ഗെയിമിലും പാരയായി ആർ.പി.യും എതിർ ടീമുകളും ശ്രദ്ധ കവർന്നു്. മണിനേതാവ് വീണ്ടും ശശി യായി! ശ്രീ ജിനോ തോമസ്സിന്റെ പതിഞ്ഞ ശബ്ദവും, അതി വിനയവും, വളരെ അത്ഭുതത്തോടെയാണ് ഞാൻ കണ്ടത്! അനുഭവസമ്പത്തിലും, ആത്മാർത്ഥതയിലും, വാചാലതയിലും താനൊട്ടും പിന്നോട്ടല്ലെന്ന് സാറും തെളിയിച്ചു - ജീവിതം ഒരത്ഭുതം എന്നു തെളിയിക്കാൻ വീഡിയോ ദൃശ്യങ്ങളുടെ ആവശ്യമൊന്നും വേണ്ടിയിരുന്നില്ല. ഉള്ളിൽ നിന്നും പ്രപഞ്ച വിസ്തൃതിയിലേക്ക് വീണ്ടും ഉള്ളിലേയ്ക്ക്..... അറിയാതെ തന്നെ ഒരു മെഡിറ്റേഷൻ മൂഡിലേയ്ക്ക് ! സൂചി കുത്തുന്ന പോലുള്ള തണുപ്പിൽ ഉറങ്ങാനായി പിരിയും നേരമാണ് നമ്മുടെ പ്രീ മാര്യേ ജിലെ ഫ്രീക്കന്മാർ പരാതിയുമായി എത്തിയത്. രാവിലെ ലെനിൻ മാഷിന്റെ യോഗ ഗംഭീരം, ഭുജഗാംസനവും ,നൗകാ സനവും ,സൂര്യ നമസ്കാരവുമൊക്കെ നിഷ്പ്രയാസമനുകരിച്ചവർ പോലും ആ ശീർഷാസനത്തിനു മുന്നിൽ ശിരസ്സ് നമിച്ചു ... ടോണിയുടെയും ജാൻസി ടീച്ചറിന്റെയും അസാന്നിധ്യം ശരിക്കറിയാമായിരുന്നു. ശ്രീ ജിനോ തോമസിന്റെ സെക്ഷൻ ആദ്യ ദിനത്തേക്കാൾ ഊർജ്ജസ്വലമായിരുന്നു്. ചായയ്ക്ക് ബിസ്ക്കറ്റ് കിടക്കാൻ തന്നത് പരാതിയായി പറഞ്ഞ് വാക്കൗട്ട് ചെയ്യാൻ തുടങ്ങിയവർ പോലും ശ്രീ എബിൻ സാറിന്റെ ക്ലാസ്സിൽ മര്യാദ രാമന്മാരും മര്യാദസീതമാരുമായി. ഒടുക്കം ഡ്യൂട്ടി വിഭജനം - .... നന്ദി പ്രകാശനം :: പത്രവും കൊളാഷുമൊക്കെയായി ഫോട്ടോ സെക്ഷൻ!

Yes ORC - became Smart - with ur presense !Thank u all😘 and All the best🙏🏽